she-auto
ഷീ ഓട്ടോ പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഓട്ടോയുടെ താക്കോൽ ദാനം പ്രസിഡന്റ് പി ടി മുഹമ്മദ് കുട്ടി നിർവഹിക്കുന്നു

പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്തിന്റെ 2021 - 22 വാർഷത്തിലെ എസ്.സി വനിതകൾക്ക് ഓട്ടോറിക്ഷ നല്കുന്ന 'ഷീ ഓട്ടോ' പദ്ധതിയിൽ അനുവദിച്ച ഓട്ടോയുടെ താക്കോൽ ദാനം പ്രസിഡന്റ് പി.ടി. മുഹമ്മദ് കുട്ടി നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ടി.എം ഫിറോസ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈമ ഉണ്ണിക്കൃഷ്ണൻ, വ്യവസായ വികസന ഓഫീസർ കെ. ബൈജു, ബി.ഡി.ഒ എ.കെ. സരിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എ. റഷീദ്, പി.കെ. ബഷീർ, എം.കെ. മുഹമ്മദ്, വി. സൈതാലി, തസ്നീമ ഇസ്മായിൽ പങ്കെടുത്തു. മുപ്പത്തിയേഴുകാരിയായ കരിങ്ങനാട് കുറുവൻതൊടി കാർത്തിക നിവാസിൽ സന്തോഷ് കുമാറിന്റെ ഭാര്യ സിന്ധുവിനാണ് ഓട്ടോ കൈമാറിയത്.



ഷീ ഓട്ടോ പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഓട്ടോറിക്ഷയുടെ താക്കോൽ ദാനം പ്രസിഡന്റ് പി.ടി മുഹമ്മദ് കുട്ടി നിർവഹിക്കുന്നു