മണ്ണാർക്കാട്: അടുത്ത കാലത്തായി പൂട്ടിയിട്ട വീടുകളിൽ മോഷണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മണ്ണാർക്കാട് പൊലീസ്. സമീപകാലത്ത് നടന്ന മോഷണ സംഭവങ്ങൾ കൂടുതലായും ആളില്ലാത്ത വീടുകളിലാണ്. മോഷണങ്ങൾ തടയാൻ പൊലീസ് പട്രോളിംഗ് വർദ്ധിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം വീട് പൂട്ടിയിട്ട് പോകുന്നവർ പൊലീസിൽ അറിയിക്കണമെന്നും മണ്ണാർക്കാട്
എസ്.ഐ കെ.ആർ. ജസ്റ്റിൻ അറിയിച്ചു.
ഫോൺനമ്പറുകൾ (മണ്ണാർക്കാട്)
സർക്കിൾ ഇൻസ്‌പെക്ടർ:9497987159
സബ് ഇൻസ്‌പെക്ടർ: 9497980617
പോലീസ് സ്റ്റേഷൻ: 9497920409