
പാലക്കാട്: ആലത്തൂർ - പഴയന്നൂർ റോഡിന്റെ ഇരുവശത്തെയും ചെളിനീക്കം പൂർത്തിയായതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ജൽ ജീവൻ മിഷൻ പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചതിനെ തുടർന്നാണ് പ്രദേശത്ത് വലിയതോതിൽ ചെളി നിറഞ്ഞത്. യാത്രക്കാരുടെ നിരന്തര പരാതിയെ തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ടാണ് നടപടി സ്വീകരിച്ചത്. കൂടാതെ റോഡിലെ കുഴികൾ നിറഞ്ഞ ഭാഗത്ത് ക്വാറി വേസ്റ്റ് ഇട്ട് ഗതാഗത യോഗ്യമാക്കിയതായും അധികൃതർ അറിയിച്ചു.