inogration

പാലക്കാട്: പെരുങ്ങോട്ടുകുറുശ്ശി കെ.എസ്.എസ്.പി.യു യൂണിറ്റ് കൺവെൻഷൻ പെരുങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാധമുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ.മോഹനകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എൻ.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി വി.ചന്ദ്രൻ, വി.എസ്.സുരേന്ദ്രനാഥൻ, ടി.കെ.രാധാകൃഷ്ണൻ, വി.മോഹൻദാസ്, കെ.പി.രാജൻ, പ്രഭാകരൻ എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പെൻഷൻ പരിഷ്കരണ കുടിശ്ശിക മൂന്നും നാലും ഗഡുക്കൾ ഒറ്റത്തവണയായി നൽകണമെന്നും മൂന്ന് ക്ഷാമാശ്വാസം ഉടൻ അനുവദിക്കണമെന്നും പ്രമേയം പാസാക്കി.