
കോങ്ങാട്: ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് പറളി ലോക്കൽ അസോസിയേഷന്റെ വിഷൻ 2021- 26ന്റെ ഭാഗമായി നിർമ്മിക്കുന്ന സ്‌നേഹഭവനത്തിന്റെ നിർമ്മാണോദ്ഘാടനവും വിരമിച്ച അദ്ധ്യാപികമാരായ ലത, സഫിയ എന്നിവർക്കുള്ള യാത്രയയപ്പും കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോങ്ങാട് കെ.പി.ആർ.പി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി കോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.ശാന്തകുമാരി എം.എൽ.എ ഉപഹാരം നൽകി. മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ.ഗോകുൽദാസ്, പറളി എ.ഇ.ഒ പി.ആർ.ബിന്ദു, ബി.പി.സി എ.എം.അജിത്, ജില്ലാ സെക്രട്ടറി ആർ.ഗീത, പി.ടി.എ പ്രസിഡന്റ് ബീനമോൾ, സതി, ഉദയശങ്കർ എന്നിവർ പങ്കെടുത്തു.