photo

അഗളി: പാലക്കാട് എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജിലെ സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് അദ്ധ്യാപകർ യു.ജി.സി ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങളിൽ നിന്ന് സമാഹരിച്ച പൊതുവിദ്യാഭ്യാസ ശാക്തീകരണ നിധിയിൽ നിന്ന് അട്ടപ്പാടി കോട്ടത്തറ സർക്കാർ യു.പി സ്‌കൂളിന്റെ വൈദ്യുതീകരണ ഉപകരണങ്ങൾ സംഭാവന നൽകി. എ.പി.ജെ അബ്ദുൾകലാം സർവകലാശാല സിന്റിക്കേറ്റ് അംഗം പ്രൊഫ. ജി.സഞ്ജീവ്, ജിയോളജി വകുപ്പ് മേധാവി പ്രൊഫ. കെ.ഹരികൃഷ്ണൻ, ഗണിത ശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. ജീവൻ പ്രകാശ്, കായിക വിഭാഗം മേധാവി ഡോ. സി.ബി.രാജേഷ് എന്നിവർ ചേർന്ന് ഉപകരണങ്ങൾ സ്കൂൾ പ്രധാനദ്ധ്യാപകൻ, രക്ഷാകർതൃസമിതി പ്രസിഡന്റ്, മാതൃസമിതി അദ്ധ്യക്ഷ എന്നിവർക്ക് കൈമാറി.