camp

മണ്ണാർക്കാട്: ഭാരതീയചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ 'നമ് ആരോഗ്യത്തിന് ആയുർവേദ' എന്ന പേരിൽ ഭാരതീയ ചികിത്സാ വകുപ്പ് മേധാവി ഡോ. കെ.എസ്.പ്രിയയുടെ പ്രത്യേക നിർദ്ദേശ പ്രകാരം അട്ടപ്പാടിയിലെ മുരുഗ ഊരിൽ സൗജന്യ വൈദ്യ പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി. വിദഗ്‌ദരായ പത്തു ഡോക്ടർമാരടങ്ങുന്ന 20 പേരുടെ ഒരു സംഘം കാൽനടയായി മരുന്നുകൾ ചുമന്നാണ് ഊരിലെത്തി ക്യാമ്പ് ആരംഭിച്ചത്. കൺവീനൽ ഡോ.എം.ശ്രീരാഗ് ബോധവത്കരണ ക്ലാസ് നടത്തി. മുരുഗ ഊരിലെ 78 ഓളം നിവാസികൾക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു. ഫോറസ്റ്റ് ഡിപ്പാർട്ടമെന്റിന്റെ ഉദ്യോഗസ്ഥരും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർ ക്യാമ്പുകൾ ഇനിയും ഉണ്ടാകുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്.ഷിബു അറിയിച്ചു.