sndp

ഒറ്റപ്പാലം: എസ്.എൻ.ഡി.പി യോഗം ചെർപ്പുളശ്ശേരി കുളക്കാട് ശാഖ വാർഷിക പൊതുയോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ ഒ.അരവിന്ദൻ, യൂണിയൻ വൈസ് പ്രസിഡന്റ് എം.അരവിന്ദാക്ഷൻ, സെക്രട്ടറി സി.സി.ജയൻ, ഡയറക്ടർ ബോർഡ് അംഗം ബി.വിജയകുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് പി.രത്നകുമാരി, സെക്രട്ടറി എ.സ്വയംപ്രഭ, എം.രാജീവ്, അഡ്വ. ദിലീപ്, എം.വിനീഷ് എന്നിവർ സംസാരിച്ചു.