inogration

കടമ്പഴിപ്പുറം: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കടമ്പഴിപ്പുറം ബ്ലോക്ക് വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും സംസ്ഥാന സെക്രട്ടറി വി.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. അനുമോദന സദസ് മഹിളാവിംഗ് ജില്ലാ മുഖ്യരക്ഷാധികാരി ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. മികച്ച വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡ് നൽകി അനുമോദിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു. ഇ.സി.എച്ച്.എസിലെ അപാകതകൾ പരിഹരിക്കുക, വൺ റാങ്ക് വൺ പെൻഷൻ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ എ.ശിവശങ്കരൻ, ബ്ലോക്ക് സെക്രട്ടറി എ.കെ.മൊയ്തുപ്പ, എ.കെ.കുമാരൻ, വിജയകുമാർ, സുജാത, ശ്രീദേവി എന്നിവർ സംസാരിച്ചു.