
മംഗലംഡാം: എസ്.എൻ.ഡി.പി യോഗം മംഗലംഡാം ശാഖയിൽ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തനം ആരംഭിച്ച ശ്രീനാരായണ കലാക്ഷേത്രയുടെ ഉദ്ഘാടനം വടക്കഞ്ചേരി യൂണിയൻ സെക്രട്ടറി കെ.എസ്.ശ്രീജേഷ് നിർവഹിച്ചു.
വനിതാസംഘത്തിന്റെ ഒമ്പതാമത് വാർഷിക പൊതുയോഗവും സംഘടനാ തിരഞ്ഞെടുപ്പും വടക്കഞ്ചേരി യൂണിയൻ വനിതാസംഘം സെക്രട്ടറി ലതിക കലാധരൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം സെക്രട്ടറിയായി കൃഷ്ണപ്രഭ ശ്രീജേഷിനെയും പ്രസിഡന്റായി സുമ വിനോദിനെയും വൈസ് പ്രസിഡന്റായി ഗീത വേണുവിനെയും തിരഞ്ഞെടുത്തു. സ്മിത നാരായണൻ, മായ പരമേശ്വരൻ, രജിത സുഭാഷ്, ജയശ്രീ സുദർശനൻ, കെ.ബി.സാബു, എം.എസ്.രാഗേഷ് എന്നിവർ പങ്കെടുത്തു.