nadak

പട്ടാമ്പി: നാടക കലാകാരന്മാരുടെ സംഘടനയായ നാടക് പട്ടാമ്പി മേഖലാ സമ്മേളനം നടത്തി. നാടക് സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സുധീർ പെരിങ്ങോട് അദ്ധ്യക്ഷത വഹിച്ചു. വിജയൻ ചാത്തന്നൂർ, ശൈലജ, അരുൺലാൽ, അസീസ് പെരിങ്ങോട്, ഗോപാലൻ, സുന്ദരൻ ചെട്ടിപ്പടി എന്നിവർ സംസാരിച്ചു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, അവനവൻ കടമ്പ പുരസ്‌കാരം നേടിയ അരുൺ ലാലിനെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ നാടക കലാകാരന്മാരുടെ മക്കളേയും അനുമോദിച്ചു.