
ചിറ്റൂർ: കേരള കർഷക സംഘം അരണ്ടപ്പള്ളം മൂച്ചിക്കുന്ന് മേഖലാ സമ്മേളനം കർഷക സംഘം പ്രസിഡന്റ് കെ.കലാധരൻ ഉദ്ഘാടനം ചെയ്തു. രാസവള സബ്സിഡി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും എല്ലാ പഞ്ചായത്തുകളിലും നാളികേര സംഭരണ കേന്ദ്രം തുടങ്ങാൻ നടപടി സ്വീകരിക്കണമെന്നും സമ്മേളനം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ടി.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വി.രാജൻ, പി.കൃഷ്ണൻ, ആർ. ചന്ദ്രൻ, മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ശ്രീനിവാസൻ (പ്രസിഡന്റ്), ആർ.ജാനകി, സി.ബാബു (വൈസ് പ്രസിഡന്റ്), പി.കൃഷ്ണൻ (സെക്രട്ടറി), സി.രാജേഷ്, ആർ.മണികണ്ഠൻ (ജോയിന്റ് സെക്രട്ടറി), ടി.കൃഷ്ണൻകുട്ടി (ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു.