
അഗളി: അട്ടപ്പാടിയിൽ നടക്കുന്ന നാഷണൽ ട്രൈബൽ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം നടൻ മമ്മൂട്ടി നിർവഹിച്ചു. ആഗസ്റ്റ് ഏഴു മുതൽ ഒമ്പതു വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് ചലച്ചിത്രമേള അരങ്ങേറുക. വേൾഡ് ട്രൈബൽ ദിനമായ ആഗസ്റ്റ് ഒമ്പതിനാണ് മേളയുടെ സമാപനം. രാജ്യത്തെ വിവിധ ഗോത്ര ഭാഷകളിൽ ഒരുങ്ങിയ ചലച്ചിത്രങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ലോക സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ചലച്ചിത്ര മേളയെന്ന് ചലച്ചിത്ര സംവിധായകൻ വിജീഷ് മണി പറഞ്ഞു. സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, നിർമ്മാതാക്കളായ ഡോ.എൻ.എം.ബാദുഷ, എസ്.ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, പി.ആർ.ഒ പി.ശിവപ്രസാദ്, ഫെസ്രറിവൽ ഡയറക്ടർ വിജീഷ് മണി എന്നിവർ പങ്കെടുത്തു.