yuva-morcha

പാലക്കാട്: കാർഗിൽ വിജയദിവസത്തോടനുബന്ധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ പ്രിയ അജയൻ, ഇ.പി.നന്ദകുമാർ, എസ്.ഐശ്വര്യ, നവീൻ വടക്കന്തറ, കെ.എം.പ്രതീഷ്, ആർ.ശ്രീജിത്ത്, എച്ച്.മോഹൻദാസ്, ജി.അജേഷ്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സി.മധു, ബി.ജെ.പി മേഖല സെക്രട്ടറി വി.നടേശൻ എന്നിവർ നേതൃത്വം നൽകി.