inogration

വടക്കഞ്ചേരി: പുരോഗമന കലാസാഹിത്യസംഘം വടക്കഞ്ചേരി മേഖലാ കമ്മിറ്റിയുടെയും ലൈബ്രറി കൗൺസിലിന്റെയും നേതൃത്വത്തിൽ സാംസ്‌കാരിക സെമിനാർ നടത്തി. ചണ്ഡാലഭിക്ഷുകിയുടെ കാലിക പ്രസക്തി 100 വർഷം പിന്നിടുമ്പോൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വടക്കഞ്ചേരി ഇ.എം.എസ് സ്മാരക വായനശാലയിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ, ട്രഷറർ സി.പി.ശിവരാമൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ചന്ദ്രൻ, എം.കെ.സുരേന്ദ്രൻ, രതീഷ് കണ്ണമ്പ്ര, ബി.വത്സൻ എന്നിവർ സംസാരിച്ചു. വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയ നാദഗാന നൃത്തസമന്വയവും നടന്നു.