
പട്ടാമ്പി: കാർഗിൽ ദിനത്തോടനുബന്ധിച്ച് പട്ടാമ്പി റോട്ടറി ക്ലബ്ബ് പട്ടാമ്പി വിമുക്തഭട ഭവനിൽ രക്തസാക്ഷി മണ്ഡപം പണിതു നൽകി. രക്തസാക്ഷി മണ്ഡപം റോട്ടേറിയൻ കേണൽ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പട്ടാമ്പി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഉള്ളാട്ടിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.സന്തോഷ് കുമാർ, ഡോ. ബാലസുബ്രഹ്മണ്യൻ, കെ.പി.വിജയകുമാരൻ, എൻ.മുരളീധരൻ എന്നിവർ പങ്കെടുത്തു. 80 വയസ് കഴിഞ്ഞ വിമുക്തഭടന്മാരായ കെ.ഭാസ്‌കരൻ നായർ, പി.കെ.രാമകൃഷ്ണൻ, വി.ശങ്കരൻ നായർ എന്നിവരെ ആദരിച്ചു.