
അലനല്ലൂർ: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ എ.പി.ജെ.അബ്ദുൾ കലാം അനുസ്മരണം സംഘടിപ്പിച്ചു. എം.പി.ടി.എ പ്രസിഡന്റ് കെ.കാർത്തിക ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ സി.ടി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്തംഗം സി.മുഹമ്മദാലി, ആസിം ബിൻ ഉസ്മാൻ, അദ്ധ്യാപകരായ ഷാഹിന സലീം, കെ.മിന്നത്ത്, എം.പി.മിനീഷ, ബേബി സൽവ, പി.രവി ശങ്കർ, ഷാഹിദ് സഫർ, സ്കൂൾ വിദ്യാഭ്യാ മന്ത്രി പി.പി.നിഹ നസ്റിൻ, ആരോഗ്യ മന്ത്രി വി.ഹിമ ഫാത്തിമ, കൃഷി മന്ത്രി എൻ.നിമ എന്നിവർ സംസാരിച്ചു. എ.പി.ജെ.അബ്ദുൽ കലാമിന്റെ വേഷം ധരിച്ച് പി. അയ്മൻ കുട്ടികളെ അഭിവാദ്യം ചെയ്തു. കലാമിന്റെ വചനങ്ങളടങ്ങിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും കവിതാലാപനവും നടത്തുകയും ചെയ്തു.