
ചിറ്റൂർ: എൽ.ഐ.സി ഓഹരി വില്പനയ്‌ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചിറ്റൂർ അണിക്കോട് വെച്ച് നടന്ന എൽ.ഐ.സി സംരക്ഷണ ജനസഭ ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കെ.ആർ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഡിവിഷൻ സെക്രട്ടറി എ.കണ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് ജില്ലാ പ്രസിഡന്റ് എ.രാമചന്ദ്രൻ, കെ.മുത്തു, മുരളി തറക്കളം, രാജീവ്, വി.ശശി, ഉണ്ണികൃഷ്ണൻ, രാമനാഥൻ, ഉണ്ണികൃഷ്ണൻ, സി.ബാലൻ എന്നിവർ സംസാരിച്ചു.