
പാലക്കാട്: ഡൽഹിയിലെ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ അക്രഡിറ്റേഷൻ തൃശൂരിൽ ആദ്യമായി ലഭിച്ച ടോംയാസ് പരസ്യ ഏജൻസിയുടെ 35ാംമത് വാർഷികം ആഘോഷിച്ചു. പ്രൊഫ. പി.സി.തോമസ് ഉദ്ഘാടനം ചെയ്തു. ഉടമയും ചീഫ് എക്സിക്യുട്ടീവുമായ തോമസ് പാവറട്ടി അദ്ധ്യക്ഷത വഹിച്ചു. മുൻ മാനേജർ സി.ഡി.ആന്റണി, തോമസിന്റെ മകനും ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനമായ മെയ്‌ക്കേഴ്സ് കൊച്ചിയുടെ ഉടമയുമായ ടി.നിതീഷ്, ടോംയാസ് സീനിയർ ഷെഡ്യൂളിംഗ് മാനേജർ സി.ഡി.ടോണി, ആർട്ട് ഡയറക്ടർ കെ.എസ്.സുധീഷ്, പാലക്കാട് മാനേജർ എ.മുരളി, ഡെപ്യൂട്ടി ആർട്ട് ഡയറക്ടർ പി.എസ്.സനീഷ് കുമാർ, അക്കൗണ്ടസ് ഓഫീസർ സ്‌നിതാ ബിനു, കൃഷ്ണദാസ് പുത്തേഴത്ത്, വാടനപ്പിള്ളി പഞ്ചായത്ത് സെക്രട്ടറി ലിൻസ് ഡേവിഡ് എന്നിവർ സംസാരിച്ചു.