
ചെർപ്പുളശ്ശേരി: 'തളിർക്കട്ടെ പുതുനാമ്പുകൾ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെള്ളിനേഴി കുളക്കാടൻ മലയിൽ വിത്ത് വിതറി വാർഡ് മെമ്പർ സി.ജലജ നിർവഹിച്ചു.
വെള്ളിനേഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വളണ്ടിയർമാരാണ് വിത്തുരുളകൾ ഉണ്ടാക്കിയത്. പരിസ്ഥിതി പ്രവർത്തകനായ രാജേഷ് അടക്കപുത്തൂർ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ബബിത.എ, എൻ.എസ്.എസ് മുൻ പ്രോഗ്രാം ഓഫീസർ പി.മുഹമ്മദ് റഫീഖ്, പ്രോഗ്രാം ഓഫീസർ രശ്മി.കെ എന്നിവർ സംസാരിച്ചു. സംസ്‌കൃതി പ്രവർത്തകരായ യു.സി.വാസുദേവൻ, കെ.ടി.ജയദേവൻഎന്നിവർ നേതൃത്വം നൽകി.