
ഷൊർണൂർ: പാലക്കാട് അരങ്ങ് കലാ സംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നാടക നടൻ മാധവൻ കൂന്നത്തറയുടെയും ഷൊർണൂർ സ്വദേശിയായ ലസ്ലി പീറ്ററുടെയും അനുസ്മരണ യോഗം ഷൊർണൂർ മാനസ നൃത്ത വിദ്യാലയ ഹാളിൽ നടന്നു. ഷൊർണൂർ മുനിസിപ്പാലിറ്റി ചെയർമാൻ എം.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. അരങ്ങ് കലാ സംസ്‌കാരിക വേദി പ്രസിഡന്റ് എം.ആർ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. നാടക സംവിധായകൻ ഷൊർണൂർ ബാൽസൻ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പലിറ്റി മുൻ ചെയർമാൻ എം.നാരായണൻ, ചന്ദ്രശേഖരൻ, രാമദാസ് വാണിയംകുളം, മണികണ്ഠൻ, ശിവൻ ഒറ്റപ്പാലം എന്നിവർ സംസാരിച്ചു.