
പാലക്കാട്: എ.പി.ജെ അബ്ദുൽ കലാമിന്റെ അനുസ്മരണാർത്ഥം നാഷണൽ സി.പി.ആർ വാരാചരണം സംഘടിപ്പിച്ചു. അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് സി.ഒ.ഒ അജേഷ് കുണ്ടൂർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റീസ് ഒഫ് അനസ്‌ത്യോളജിസ്റ്റ് പാലക്കാടും അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സി.പി.ആർ പരിശീലനവും സംഘടിപ്പിച്ചു. അവൈറ്റിസ് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ദീപക് ഫൽഗുനൻ പരിശീലനത്തിന് നേതൃത്വം നൽകി. പരിപാടിയിലൂടെ നൂറു കണക്കിന് ക്ലിനിക്കൽ ആൻഡ് നോൺ ക്ലിനിക്കൽ സ്റ്റാഫുകൾ പരിശീലനം പൂർത്തിയാക്കി.