
മണ്ണാർക്കാട്: തച്ചനാട്ടുകര ചാമപ്പറമ്പ് സ്വദേശികളായ രവികുമാർ-ലത ദമ്പതികളുടെ മകൾ പന്ത്രണ്ടു വയസുകാരി നിവേദിത എന്ന കുഞ്ഞിന്റെ കരൾ മാറ്റിവെയ്ക്കുന്നതിനും കിഡ്നി രോഗബാധിതരായ കുന്തിപ്പുഴയിലെ ഷംസുദ്ദീൻ-സിയ ദമ്പതികളുടെ ചികിത്സക്കുമായി വോയിസ് ഒഫ് മണ്ണാർക്കാട് സ്വരൂപിച്ച ധനസഹായം കൈമാറി. നിവേദിത മോൾ ചികിത്സാസഹായ കമ്മിറ്റി പ്രസിഡന്റും തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലീം മാസ്റ്റർ, പീടിയേക്കൽ ഷംസുദ്ദീൻ-സിയ ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ കെ.സി.അബ്ദുറഹിമാൻ എന്നിവർക്കാണ് ചെക്ക് കൈമാറിയത്. വോയ്സ് ഒഫ് മണ്ണാർക്കാട് ഭാരവാഹികളായ ഗഫൂർ പൊതുവത്ത്, ശ്രീവത്സൻ രമേഷ് പൂർണിമ, ഓമൽ അബ്ദു എന്നിവരും ചികിത്സാ കമ്മിറ്റി ഭാരവാഹികളായ റഷീദ് മുറിയങ്കണ്ണി, അഭിജിത്ത് രാധാകൃഷ്ണൻ മാസ്റ്റർ എന്നിവരും പങ്കെടുത്തു.