vijayothsavam

ചിറ്റൂർ: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സമ്പൂർണ എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ വിജയോത്സവം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. അവർഡ് ദാനവും അദ്ദേഹം നിർവഹിച്ചു. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ ബയോളജി സയൻസ് വിദ്യാർത്ഥി കല്യാണി ആനിക്കത്ത് പ്രത്യേക പുരസ്കാരത്തിന് അർഹയായി. ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് ജയ്സൺ ഹില്ലാരിയോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യാക്ഷൻ ശിവകുമാർ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുമതി, പ്രിൻസിപ്പൽ വി.ഗീത, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബി.ബീന, പ്രധാനാദ്ധ്യാപകൻ ശ്യാം പ്രസാദ് എന്നിവർ പങ്കെടുത്തു.