
അയിലൂർ: ലൈഫ് മിഷൻ ലിസ്റ്റിലെ അപാകത പരിഹരിക്കുക, പ്രതിപക്ഷ വാർഡുകളിലെ വികസന കാര്യത്തിലെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുക, പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടി തിരുത്തുക, തെരുവ് വിളക്കുകൾ കത്തിക്കുക, വാതക ശ്മശാനം പ്രവർത്തനക്ഷമമാക്കുക, തകർന്ന റോഡുകൾ പുനഃർനിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു അയിലൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി എം.പത്മഗിരീശൻ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ എസ്.എം.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി.എൽദോ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.ഗോപാലകൃഷ്ണൻ, എസ്.വിനോദ്, കെ.കുഞ്ഞൻ, കെ.ഐ.മുഹമ്മദ്കുട്ടി, മിസിരിയ ഹാരിസ്, സോബി ബെന്നി തുടങ്ങിയവർ സംസാരിച്ചു.