
ചിറ്റൂർ: ഉത്പാദന ചെലവ് വർദ്ധിച്ചതോടെ കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവില പുതുക്കി നിശ്ചയിക്കണമെന്ന് കർഷക സംഘം നല്ലേപ്പിള്ളി ഒന്ന് സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ പഞ്ചായത്തുകളിലും നാളികേര സംഭരണ കേന്ദ്രം ആരംഭിക്കുക, രാസവളത്തിന്റെ വില കുറയ്ക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കർഷക സംഘം ചിറ്റൂർ ഏരിയാ സെക്രട്ടറി ഇ.എൻ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ബിനു, വി.രാജൻ, വി.ചെന്താമര, കെ.രത്നകുമാർ, ശിവകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സന്തോഷ് (പ്രസിഡന്റ്), വി.രാജൻ, കെ.രത്നകുമാർ (ജോയിന്റ് സെക്രട്ടറിമാർ), വി.ചെന്താമര (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.