
കോങ്ങാട് : ബി.ജെ.പി പാറശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിലൂടെ നിർദ്ധനരായ 22 കുടുംബങ്ങൾക്കുള്ള 4-ാം ഘട്ട സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബി.ജെ.പി സംസ്ഥാന സമിതി അംഗം പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. കോങ്ങാട് മണ്ഡലം പ്രസിഡന്റ് ഗംഗാ ഭഗത്, വൈസ് പ്രസിഡന്റ് കെ.ആർ.സുജിത്ത്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി എം.കെ.രാമചന്ദ്രൻ, സെക്രട്ടറി ശ്രീജിത്ത് ആലങ്ങാടൻ,എസ്.കെ. സുരേഷ്,ടി.സുരേഷ്,സി ജി.ഹരി, കൃഷ്ണ എസ്.ഗുപ്ത പങ്കെടുത്തു.