collage

ചിറ്റൂർ: ഗവ. ചിറ്റൂർ കോളേജിൽ പൂർവ വിദ്യർത്ഥി സംഘടനയായ സൗഹൃദക്കൂട്ട് സംഗമം പൂർവ വിദ്യാർത്ഥിയും ആലത്തൂർ മുൻസിഫ് മജിസ്‌ട്രേറ്റുമായ എ.ഇന്ദുചൂഢൻ ചിറ്റൂർ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം ചെയ്തു. സൗഹൃദത്തിന്റെ കൂട്ടുചേരൽ കാലഘട്ടത്തിന്റെ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പൂർവ വിദ്യാർത്ഥികളും ഡിവൈ.എസ്.പിമാരായ എൻ.മുരളീധരൻ, ആർ.അശോക്, ഷംസുദീൻ, കായിക അദ്ധ്യാപകൻ മനോജ്, നാടൻ പാട്ടുകലാകാരൻ പ്രണവം ശശി തുടങ്ങിയവരെ ആദരിച്ചു. പൂർവ വിദ്യാർത്ഥിയും മാദ്ധ്യമ പ്രവർത്തകനുമായ വി.എം.ഷൺമുഖദാസിന്റെ കാലാഴങ്ങൾ നോവൽ ജഡ്ജി എ.ഇന്ദുചൂഡൻ ഡോ.കെ.ബീനക്ക് നൽകി പ്രകാശനം ചെയ്തു.

ശ്രീജ രാജീവ് സ്വാഗതം പറഞ്ഞു. സംഘാടക സമിതി പ്രസിഡന്റ് കെ.രാമസ്വാമി അദ്ധ്യക്ഷതനായി. ദർശന, മുരുകേശൻ, രതീഷ് ബാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇ.ബി.രമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഡാൻസ് മിമിക്സ് പരേഡ് പ്രണവം ശശിയുടെ നാടൻപാട്ട് നടന്നു. പങ്കെടുത്ത അംഗങ്ങൾക്ക് മൊമന്റോ നൽകി ആദരിച്ചു. കോളേജ് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നിർദ്ധനർക്ക് വീട് വെച്ചു നൽകാൻ ധന സമാഹരണം നടത്തി.