പന്തളം: ജൈവവൈവിദ്ധ്യം നിലനിറുത്തുന്നതിനും പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിൽക്കുന്നതിനും കാവുകളും ജല സ്രോതസുകളും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പൂഴിക്കാട് ശ്രീ ധർമ്മശാസ്ത ക്ഷേത്ര വാർഷിക പൊതുയോഗം അധികാരികളോട ആവശ്യപ്പെട്ടു. വാർഷിക പൊതുയോഗത്തിൽ ദേവസ്വം പ്രസിഡന്റ് ആർ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പങ്കജാക്ഷാൽ പിള്ള റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി ആർ.മോഹൻകുമാർ (പ്രസിഡന്റ്) സോമശേഖര പണിക്കർ, ബിജു കാർത്തിക (വൈസ് പ്രസിഡന്റുമാർ) കെ.വിനോദ് കുമാർ (സെക്രട്ടറി) സദാശിവൻപിള്ള, എം.കെ കാർത്തികേയ കുറുപ്പ് (ജോ.സെക്രട്ടറിമാർ ) ടി.അനിൽ തുണ്ടിൻ (ട്രഷറർ).