അടൂർ : രാജസ്ഥാനിൽ നടന്ന അരും കൊലയിൽ പ്രധിഷേധിച്ച് ഹിന്ദു ഐക്യവേദി അടൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ ജനറൽ സെക്രട്ടറി ശശിധരൻ ഉദ്‌ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അവനീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി സതി കുമാർ, താലൂക്ക് സംഘടനാ സെക്രട്ടറി ഉദയകുമാർ, താലൂക്ക് സെക്രട്ടറി സഞ്ജീവ്, ട്രഷററർ ഉമേഷ്‌ കമ്മിറ്റി അംഗം മധുകുമാർ എന്നിവർ പങ്കെടുത്തു.