
കോഴഞ്ചേരി : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നാട്ടുചന്ത ആരംഭിച്ചു . പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ജോൺ ഉദ്ഘാടനംചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സുധ ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. .റോയ് ഫിലിപ്പ് , സുനിൽകുമാർ എസ്. കെ എന്നിവർ പ്രസംഗിച്ചു. എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാവിലെ 10 മുതൽ 5 വരെയാണ് ചന്ത. പച്ചക്കറികളും നാടൻവിഭവങ്ങളും ലഭിക്കും. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് വിപണനം.