01-vattayam-road
തകർന്നു കിടക്കുന്ന വട്ടയം അമ്പാടി റോഡ്.

മെഴുവേലി: വട്ടയം​അമ്പാടി റോഡ് തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതർ അറിഞ്ഞ മട്ടില്ല. 50​ൽ അധികം വീടുകളുടെ ഏക ആശ്രയമാണ് ഈ വഴി. ഇലവുംതിട്ട കുളനട പന്തളം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഏളുപ്പ വഴിയാണ്.എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി റോഡു തകർന്നു തരിപ്പണമാണ്. ഫണ്ടിന്റെ ആഭാവവും കൃത്യമായി പണി നടക്കാത്തതു കാരണവും റോഡ് തകർച്ച നേരിടുകയാണ്. റോഡ് നന്നാക്കിയാൽ മെഴുവേലിൽ നിന്നും പൈവഴി പോകാൻ സാധിക്കുന്ന എളുപ്പമുള്ള വഴിയാണ് ഇത്. നിലവിൽ റോഡിലുള്ള വലിയ കുഴികളിൽ ഡി.ആർ കെട്ടാതെ മണ്ണിട്ടുയർത്തി ടാർ ഇട്ടതു മൂലം റോഡ് ഇളകി പോകുന്ന അവസ്ഥയാണുള്ളത്. റോഡ് തകർന്നു കിടക്കുന്നതു മൂലം അപകടങ്ങൾ ഇവിടെ പതിവാണ്. മെഴുവേലി പദ്മനാഭോദയം സ്​കൂൾ, ഐ.ടി.ഐ, ശ്രീനാരായണഗുരു കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആനന്ദഭൂദേശ്വരംക്ഷേത്രം വട്ടയം പള്ളി തുടങ്ങിയ ആരാധനാലയങ്ങളിലേക്കും പോകാൻ സാധിക്കുന്ന ഈ റോഡിന്റെ ശോചനീയവസ്ഥ നാട്ടുകാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന വഴി നിലവിൽ നടക്കാൻ പോലും സാധിക്കാത്ത വിധം തകർന്നിരിക്കുകയാണ്.

പഞ്ചായത്തിലടക്കം നിരവധി തവണ പരാതി നല്കിയെങ്കിലും നീക്കുപോക്കുണ്ടായിട്ടില്ല. ഉടൻ റോഡ് പണി ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.'
​ അനിൽ,

പ്രദേശവാസി

.......

കഴിഞ്ഞ പഞ്ചായത്ത് യോഗത്തിൽ ഈ റോഡിന്റെ പണി നടത്താൻ തീരുമാനമായിട്ടുണ്ട്. ഉടനെ ഇതിനായുള്ള കാര്യങ്ങളിൽ നീക്കമുണ്ടാകും.
​ ശ്രീദേവി, മെഴുവേലി

പഞ്ചായത്ത് വാർഡംഗം)