അടൂർ : സി.പി.ഐ അടൂർ മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ ഇ.ഡിക്കെതിരെ കോൺഗ്രസ് പ്രതിഷേധവും കേരളത്തിലാകട്ടെ അവരെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കുകയും ചെയ്യുന്നതാണ് കോൺഗ്രസിന്റെ ഇന്ത്യയിലെ രാഷ്ട്രീയ പാപ്പരത്തമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. കോൺഗ്രസും ബി.ജെ.പിയും ചേർന്ന് കേരളത്തിൽ എങ്ങനെ കലാപം ഉണ്ടാക്കിയെടുത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ഇടതുപക്ഷ സംഘടനകൾ കടുത്ത ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യകാല നേതാക്കളെ സി.പി.ഐ ജില്ലാ സെക്രട്ടറി ഏ.പി.ജയനും ബഹുമുഖ പ്രതിഭകളെ സംസ്ഥാന കൗൺസിൽ അംഗം ചിറ്റയം ഗോപകുമാറും ചടങ്ങിൽ ആദരിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അടൂർ സേതു റിപ്പോർട്ടും,​ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഏഴംകുളം നൗഷാദ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, ജില്ലാ അസി.സെക്രട്ടറി ഡി.സജി, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ മലയാലപ്പുഴ ശശി, അരുൺ കെ.എസ്.മണ്ണടി, അഡ്വ.രതീഷ് കുമാർ, ജിജി ജോർജ്ജ്, എം.പി മണിയമ്മ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി കുറുമ്പകര രാമകൃഷ്ണൻ,എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ്.അഖിൽ, മഹിളാസംഘം ജില്ലാ സെക്രട്ടറി പത്മിനിയമ്മ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി അശ്വിൻ മണ്ണടി,ടി.ആർ.ബിജു,ജി.ബൈജു, മായാ ഉണ്ണികൃഷ്ണൻ,​സ്വാഗതസംഘം ചെയർമാൻ ടി.മുരുകേഷ്,​ ജി. കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.സമാപന സമ്മേളനം ഇന്ന് നടക്കും.