കോന്നി: ഡോക്ടർമാരുടെ പ്രതിനിധിക്ക് ഡോക്ടേഴ്സ് ദിനത്തിൽ ആദരവർപ്പിച്ച് കലഞ്ഞൂർ ഗവ.ഹയർ സെക്കഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സൗത്ത് സോൺ വൈസ് പ്രസിഡന്റും കവിയുമായ ഡോ.അനൂപ് മുരളീധരനെയാണ് യൂണിറ്റ് ആദരിച്ചത്.എച്ച്.എം.ഇൻ ചാർജ് എസ്.എം ജമീല ബീവി ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകരായ ലാൽ വർഗീസ്, കെ.ആർ ശ്രീവിദ്യ,ടി.സജീവ്, കേഡറ്റുകളായ അർജുൻ എസ്.കുമാർ,വി.നിരജ്ഞൻ എന്നിവർ സംസാരിച്ചു.