മല്ലപ്പള്ളി : എസ്.എസ്.എൽ.സി പാസായ വിദ്യാർത്ഥികൾക്കായി സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ " ദിശ 2022 " ഓറിയന്റേഷൻ ക്ലാസ് നടത്തി. പ്രിൻസിപ്പൽ ബെൻസി കെ.തോമസ് ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് ട്രെയിനർ ഷിബുലാ തോംസൻ,പ്രജിത്ത് ഏബ്രഹാം എന്നിവർ ക്ലാസ് നയിച്ചു. ആശാ ബിനു,അനു എൽസ ,റോസ്‌ലിൻ എം ജോയ് ,സന്തോഷ് സി ചെറിയാൻ എന്നിവർ സംസാരിച്ചു.