മല്ലപ്പള്ളി : വാളക്കുഴി തെളളിയൂർ ശാലേം സേവികാസംഘം ഒരു വർഷം നീണ്ടു നില്ക്കുന്ന ശതാബ്ദി പരിപാടികളുടെ ഉദ്ഘാടനം മാർത്തോമ്മാ സേവികാസംഘം പ്രസിഡന്റ് ഡോ.ഏബ്രഹാം മാർ പൗലോസ് നിർവഹിച്ചു. ഫാ. ബെനോജി കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. സേവികാ സംഘം കേന്ദ്ര ട്രഷറർ ഷീബി ആൻ ജോർജ്ജ് വിദ്യാഭ്യാസ സഹായ പദ്ധതിയും, ഭദ്രാസന സെക്രട്ടറി ഡോ.ലതാ ജേക്കബ്,വിവാഹ സഹായ പദ്ധതിയും, എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു വൈദ്യ സഹായ പദ്ധതിയും ഉദ്ഘാടനം ചെയ്തു. റവ.ഫിലിപ്പ് പി.ജോർജ്ജ്,റവ. ഏബ്രഹാം പി.ഏബ്രഹാം, മിനി ജോയ്സ്,അജി കുമാർ.ആർ,സൂസി തോമസ്, ജിജി പി.ഏബ്രഹാം, വത്സമ്മ മാത്യു ,ബീനാ തോമസ്,അന്നമ്മ തോമസ്,അന്നമ്മ കോശി, ലിജി തോമസ്,സോജി ജിബി, അനീഷാ മജീഷാ എന്നിവർ പ്രസംഗിച്ചു. ലോഗോ പ്രകാശനം, നവതി പിന്നിട്ടവരെ ആദരിക്കൽ, പ്ലസ്ടു ,എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച ജുബി മേരി തോമസ്,ഡാനിയാ അനുജൻ എന്നിവരെയും ആദരിച്ചു.