ചെങ്ങന്നൂർ: കോട്ട കാരയ്ക്കാട് വടക്ക് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന ഖണ്ഡകാവ്യത്തിന്റെ 100-ാംമത് വാർഷികം നടത്തും. ഗ്രന്ഥശാലാ ഹാളിൽ 3ന് രാവിലെ 10ന് നടക്കുന്ന വാർഷിക ആഘോഷം താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി ബി.ഷാജ് ലാൽ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് സൂരജ്. കെ.അദ്ധ്യക്ഷത വഹിക്കും.കവി പീതാംബരൻ പരുമല വിഷയാവതരണം നടത്തും. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ.വിജയൻ, പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് കെ.ബി കനകമ്മ, സെക്രട്ടറി ലത.പി, കുമാരിനന്ദന തമ്പി എന്നിവർ സംസാരിക്കും.