02-doctos-day

കീരുകുഴി : നോമ്പിഴി ഗവ.എൽ.പി സ്‌കൂളിൽ ഡോക്ടേഴ്‌സ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 40 വർഷമായി ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന കീരുകുഴി വിജയ ക്ലിനിക്കിന്റെ മെഡിക്കൽ ഓഫീസർ ഡോ.ഷെയ്ക് മഹബൂബ് ബാഷയെ പ്രഥമാദ്ധ്യാപകൻ സുദർശനൻപിള്ള പൊന്നാട അണിയിച്ച് ആദരിച്ചു. അദ്ധ്യാപകരായ എസ്.ജയന്തി, ഡി.നീതു, രാജശ്രീ ആർ.കുറുപ്പ്, സോമലത, പി.ടി.എ പ്രസിഡന്റ് ജി.അനിൽകുമാർ, എസ്.എസ്.ജി അംഗം എ.കെ.ഗോപാലൻ എന്നിവർ സംസാരിച്ചു.