prakadanam
ഏ.കെ.ജി സെന്ററിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം

ചെങ്ങന്നൂർ: എ.കെ.ജി സെന്ററിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. എം.കെ മനോജ് അദ്ധ്യക്ഷത വഹിച്ചു. പി.ഉണ്ണികൃഷ്ണൻ നായർ, കെ.എസ് ഷിജു, ജെബിൻ പി.വർഗീസ്, വി.വി അജയൻ, ഷാജി കുതിരവട്ടം, യു.സുഭാഷ്, വി.ജി അജീഷ്, ടി.കെ സുരേഷ് എന്നിവർ പ്രസംഗിച്ചു.