പന്തളം : എ.കെ.ജി.സെന്ററിന് നേരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളത്ത് പ്രകടനവും യോഗവും നടത്തി.സി.പി.എം ജില്ലാ കമ്മിറ്റി അംഗം ലസിതാ നായർ ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയ കമ്മിറ്റി അംഗം ഇ.ഫസിലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.വൈ.എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സി.അഭീഷ് ,വി.പി.രാജേശ്വരൻ നായർ ,പി.കെ.ശാന്തപ്പൻ എന്നിവർ സംസാരിച്ചു.