പന്തളം : പൂഴിക്കാട് ഗവ.യു.പി.സ്‌കൂളിൽ എൽ.പി.വിഭാഗത്തിൽ നിലവിലുള്ള അദ്ധ്യാപക ഒഴിവുകളിലേക്ക് 4ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയും കെ.ടെറ്റും പാസായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്‌ട്രസ് അറിയിച്ചു.