school
വാഴമുട്ടം നാഷണൽ യു.പി സ്കൂൾ ഹരിത ക്ളബ്ബിന്റെ നേതൃത്വത്തിൽ ഓണക്കാല വിളവെടുപ്പിനായി ആരംഭച്ച പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്തുകൾ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഹെഡ്മിസ്ട്രസ് ജോമി ജോഷ്വയ്ക്ക് കൈമാറുന്നു

വള്ളിക്കോട് : ഓണക്കാലത്തേക്കുള്ള പച്ചക്കറി വിളവെടുപ്പിനായി വിത്തുകൾ വിതച്ച് വാഴമുട്ടം നാഷണൽ യു.പി സ്‌കൂൾ വിദ്യാർത്ഥികൾ. സ്‌കൂൾ ഹരിത ക്ലബിന്റെ നേതൃത്വത്തിലുള്ള പാഠം ഒന്ന് കൃഷി പദ്ധതിക്ക് ഇന്നലെ തുടക്കം കുറിച്ചു. വെണ്ട, പയർ, പാവൽ, വെള്ളരി തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ കൃഷി ചെയ്യുന്നത്. കൊവിഡ് കാലത്തും സമീപവാസികളായ കുട്ടികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തി വിളവെടുക്കുകയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ നിരവധി വർഷങ്ങളായി കൃഷി വകുപ്പിന്റെ പുരസ്‌കാരം നേടുന്ന വിദ്യാലയമാണിത്. വിത്തിടീൽ ചടങ്ങിൽ വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ, വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ്.ജി.നടുവിലേതിൽ, വാർഡ് മെമ്പർഎസ്. ഗീതാകുമാരി ,ആക്ലേത്ത് എം.ചെല്ലപ്പൻ പിള്ള ഫൗണ്ടേഷൻ ചെയർമാൻ ബി.ഗോപിനാഥപിള്ള, കൃഷി ഓഫീസർ രഞ്ജിത്ത് കുമാർ, ഹെഡ്മിസ്ട്റസ് ജോമി ജോഷ്വ, സ്കൂൾ മാനേജർ രാജേഷ് ആക്ലേത്ത് ,അദ്ധ്യാപികമാരായ റൂബി ഫിലിപ്‌സ്,ദീപ്തി ആർ.നായർ, ആർ.പാർവതി , ലക്ഷ്മി.ആർ നായർ, റോളർ സ്‌ക്കേ​റ്റിംഗ് ലോകചാമ്പ്യൻ അഭിജിത്ത് അമൽ രാജ് എന്നിവർ പങ്കെടുത്തു.

.