
കോന്നി: എ.ഐ.ഡി.ഡബ്ല്യു.എ എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി തുളസി മണിയമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജി സി.ബാബു, സുജാത അനിൽ, ജില്ലാ കമ്മിറ്റി അംഗം ടി.വി.പുഷ്പവല്ലി, ഏരിയ ആക്ടിങ്ങ് സെക്രട്ടറി ജലജാ പ്രകാശ് എന്നിവർ പ്രസംഗിച്ചു.