kesa

അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സാഹിത്യക്കാരൻ പി.കേശവദേവ് അനുസ്മരണം നടത്തി എ.ഇ.ഒ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് മുരളി എൻ.കുടശ്ശനാട് അദ്ധ്യക്ഷത വഹിച്ചു. സുനിൽ ജോർജ് , ബിജു പനച്ചിവിള, മഹർനിഷ, ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കേശവദേവ് രചിച്ച ഓടയിൽ നിന്ന് ബാലവേദി അംഗങ്ങൾ വായിച്ച് ചർച്ച ചെയ്തു. പ്രശ്നോത്തരി മത്സരത്തിൽ വിജയിച്ചവർക്ക് ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ് സമ്മാനങ്ങൾ വിതരണം ചെയ്തു.