തിരുവല്ല: ശക്തമായി വീശിയടിച്ച കാറ്റിൽ പ്ലാവ് കടപുഴകിയതിനെ തുടർന്ന് വീടിന് നാശനഷ്ടമുണ്ടായി. നെടുമ്പ്രം പഞ്ചായത്തിലെ 12ാം വാർഡിൽ കാരയ്ക്കാട്ട് കെ.കെ. മുരളിധരന്റെ വീടിന് മുകളിലേക്കാണ് പ്ലാവ് വീണത്. ഇന്നലെ രാവിലെയാണ് സംഭവം. മുരളീധരൻ മാത്രമെ ആസമയത്ത് വീട്ടിൽ ഉണ്ടായിരുന്നുള്ളു. റവന്യു അധികൃതർ നാശനഷ്ടം കണക്കാക്കി.