students
മതിൽഭാഗം ഗവ.സ്‌കൂളിലെ വിദ്യാർത്ഥികൾ കണ്ണശ്ശ സ്മൃതി മണ്ഡപത്തിൽ

തിരുവല്ല: മതിൽഭാഗം ഗവ.മോഡൽ യു.പി.ജി.സ്‌കൂളിലെ വായനവാരാഘോഷ സമാപനം കണ്ണശസ്മൃതി മണ്ഡപത്തിൽ നടത്തി. മൺമറഞ്ഞുപോയ തദ്ദേശീയരായ കണ്ണശ്ശ കവികളെയും അവരുടെ കൃതികളെയും കുട്ടികൾ പരിചയപ്പെട്ടു.കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പഠനയാത്രയിലൂടെ മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. കണ്ണശ്ശ സ്മാരക ഹാളിൽ കുട്ടികളുടെ പരിപാടികളും അവതരിപ്പിച്ചു. കണ്ണശ്ശ കവികളെക്കുറിച്ച് കണ്ണശ സ്മാരക ട്രസ്റ്റ് ചെയർമാൻ പ്രൊഫ.വർഗീസ് തോമസും സെക്രട്ടറി പ്രൊഫ.കെ.വി സുരേന്ദ്രനാഥും വിവരിച്ചു. കുട്ടികളുടെ പുസ്തക പരിചയം, ചാർട്ട് പ്രദർശനം, കലാപരിപാടികൾ എന്നിവയോടെ വായനവാരാചരണം സമാപിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ എം.ദീപ്തി, സ്റ്റാഫ് സെക്രട്ടറി തോമസ് കുറിയാക്കോസ്, അദ്ധ്യാപകരായ രമ്യ.എസ്, രമാദേവി, പ്രിയ എസ്,ഹരിപ്രിയ എം, ലഫീദ, ജയശ്രീ, രജിത എന്നിവർ നേതൃത്വം നൽകി.