trophy

പത്തനംതിട്ട : പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഓൺലൈൻ പോർട്ടലായ സ്‌കൂൾവിക്കിയിലെ മികച്ച പ്രവത്തനങ്ങൾക്കുള്ള സ്‌കൂൾ വിക്കി അവാർഡ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്‌കൂളിന് സമ്മാനിച്ചു. സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യഅതിഥി ആയിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ വിക്കി അവാർഡ് ഏർപ്പെടുത്തിയ ശേഷമുള്ള രണ്ട് വർഷവും ഇടയാറന്മുള എ.എം.എം സ്‌കൂളിനാണ് ജില്ലയിലെ ഒന്നാം സ്ഥാനം ലഭിച്ചത്.