തിരുവല്ല: നിരണം സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളി ഇടവക പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് തോമത്ത്കടവിൽ മാർത്തോമ്മൻ പൈതൃകസംഗമം നടത്തും. രാവിലെ 5.45ന് നിരണം പള്ളിയിൽ ഒന്നാമത്തെ കുർബാനയും 7.30ന് രണ്ടാമത്തെ കുർബാനയും നടത്തും. മൂന്നിന് ചേരുന്ന സമ്മേളനം നിരണം ഭദ്രാസനസെക്രട്ടറി ഫാ.അലക്‌സാണ്ടർ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്‌സ് സഭ വൈദീക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ രചിച്ച മലങ്കരയിലെ മാർത്തോമ്മൻ പൈതൃകം എന്ന ചരിത്രഗ്രന്ഥം ഡോ.അലക്‌സാണ്ടർ കാരയ്ക്കൽ പ്രകാശനം ചെയ്യും. ഫാ.തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കും.