അടൂർ : വൈസ് മെൻസ് ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയണിലെ സോൺ 1ഡിസ്ട്രിക്ട് 1ൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഗവർണറുടെയും അടൂർ സെൻട്രൽ വൈസ് മെൻസ് ക്ളബ് ഭാരവാഹികളുടെയും സ്ഥാനാരോഹണം ഇന്ന് വൈകിട്ട് 5ന് സെൻട്രൽ വൈസ് മെൻസ് ഹാളിൽ നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരിക്കും. നഗരസഭാ ചെയർമാൻ ഡി.സജി ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനം നിർവഹിക്കും. ഡിസ്ട്രിക്ട് ഗവർണ്ണർ ഗോപു കരിങ്ങാട്ടിൽ നിയുക്ത ഗവർണർ എബി തോമസിന് സ്ഥാനം കൈമാറും. സെൻട്രൽ വൈസ് മെൻസ് ക്ളബ് പ്രസിഡന്റ് ജോണി ചുണ്ടമണ്ണിൽ, ഡിസ്ട്രിക്ട് സെക്രട്ടറി ജിനു കോശി, ട്രഷറാർ സാജൻ ജോർജ്ജ്, ഡിസ്ട്രിക്ട് പേട്രൺ പ്രൊഫ.ജോൺ എം.ജോർജ്ജ് എന്നിവർ സ്ഥാമേൽക്കും. വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള അവാർഡ് ലഫ്റ്റനന്റ് ഡയറ്രടർ പി.എ. മാത്യൂസ് വിതരണം ചെയ്യും.