അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 4838-ാം നമ്പർ മേലൂട് ആശാൻ നഗർ ശാഖാ യോഗത്തിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ പത്താം വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും ചികിത്സാസഹായ വിതരണവും തിങ്കളാഴ്ച നടക്കും. ഗുരുക്ഷേത്ര തന്ത്രി രതീഷ് ശശിയുടെ കാർമ്മികത്വത്തിൽ രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അഭിഷേകം, ഉഷഃപൂജ, നവകപഞ്ചഗവ്യകലശപൂജ, കലശാഭിശേകം, ഉച്ചപൂജ എന്നീ ചടങ്ങുകൾ നടക്കും. ഉച്ചയ്ക്ക് 12.30 മുതൽ അന്നദാനം, വൈകിട്ട് 5 ന് അവാർഡ് ദാനവും ചികിത്സാസഹായ വിതരണവും അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്യും. ശാഖാ യോഗം പ്രസിഡന്റ് പഴകുളം ശിവദാസൻ അദ്ധ്യക്ഷതവഹിക്കും